fairoo
This is heading 2
വേനലോ ശിശിരമോ വര്ഷമോ വസന്തമോ മറ്റേതു കാലാവസ്ഥ വ്യതിയാനമോ നോക്കാതെ കനികൾ പൊഴിച്ച് കൊണ്ടിരിക്കുന്ന ഒരു വൻ മരത്തെ പോലെ എന്നും കുടുംബത്തിനും നാടിനും സമൂഹത്തിനും നന്മകൽ മാത്രം പൊഴിച്ചു കൊണ്ടേ ഇരിക്കുന്നാവരാന് ഭൂരിഭാഗം പ്രവാസികളും.പകഷെ കുടുംബത്തിനു ശരിയായ ഒരു മാര്ഗ ദർശനം നൽകുന്നതിൽ അവരിൽ പലരും പരാജയപ്പെടുന്നില്ലേ എന്നൊരു സംശയം . നാട്ടിലെ പ്രത്യേകിച്ച് മലബാറിലെ സംസ്കാരം തന്നെ തച്ചുടക്കുന്നതിൽ പല പ്രവാസികളുടെയും ഭാര്യമാരും മക്കളും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.ആർഭാടങ്ങളും പൊങ്ങച്ചങ്ങളും അനാവശ്യ മാമൂലുകളും കെട്ടി എഴുന്നള്ളിക്കാൻ ഇവർ മുന്ബിലുണ്ട് .വസ്ത്രതിലായാലും കല്യാണ മാമാങ്ങമായാലും മറ്റ് ആഘോഷ വേലകലായാലും എല്ലാ അതിര് വരമ്പുകളും ലംഘിക്കപ്പെടുന്നു . Enjoyment എന്ന വാക്കിന്റെ അർഥം തന്നെ തിരുത്തി എഴുതുന്നു ഇന്നു ഗുല്ഫുകാരന്റെ മക്കൾ. കാരണം പലപപോഴും തങ്ങള് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പ്രകടിപ്പിക്കതെയാണ് പ്രവാസി തന്റെ കുടുംബത്തെ സന്തോഷിപ്പിക്കുന്നത് .ഞങ്ങള് കഷ്ടപ്പെട്ടാലും അവർ ബുദ്ധിമുട്ടരുതു എന്ന ചിന്ത തന്നെയാണ് ഇതിനു പിന്നിൽ .നമ്മുടെ സംബാധ്യം കുടുംബത്തിനു പങ്കു വക്കുമ്പോൾ ഇതിനു പിന്നിലെ അധ്വാനം അവര്ക് മനസ്സിലാകി കൊടുക്കണം എന്നാണു എന്ടെ ഭാഷ്യം . പ്രവാസിയുടെ കുടുംബം മാത്രമാണ് നാട്ടിലെ എല്ലാ പ്രശ്നങ്ങല്കും കാരണം എന്നല്ല ഇവിടെ പറയുന്നത്. നാടിന്റെയും സമൂഹത്തിന്റെയും പരിവര്തനത്തിൽ ചുക്കാൻ പിടികകുന്ന പ്രവാസി സമൂഹം ഇവിടെയും ഒരു പരാജയം ആകരുത് എന്ന ആഗ്രഹമാണ് പങ്കു വക്കാൻ ശ്രമിച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ